പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്നു ; വയനാട്ടുകാർക്ക് കത്ത് എഴുതി രാഹുൽ ഗാന്ധി
Sunday, June 23, 2024 7:50 PM IST
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്ത് എഴുതി രാഹുൽ ഗാന്ധി. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങള്‍ എന്നും എന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കത്തിൽ പറഞ്ഞു.
വയനാടിനെ പ്രതിനിധീകരിക്കാന്‍ തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും. എംപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
തനിക്ക് നല്കിയ സ്നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കുറിച്ചു. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു.