പ്ലസ് വൺ പ്രവേശനം; വിദ്യാർഥി സംഘടനകളുമായി ചൊവ്വാഴ്ച ചർച്ച
Sunday, June 23, 2024 7:27 PM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലാണ് ചർച്ച.
വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മലപ്പുറം കളക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമാണ് നേരത്തേ മന്ത്രി പറഞ്ഞത്.