കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന കൊ​ക്കെ​യ്ൻ വി​ഴു​ങ്ങി; കൊ​ച്ചി​യി​ൽ ടാ​ൻ​സാ​നി​യ​ൻ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ
കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന കൊ​ക്കെ​യ്ൻ വി​ഴു​ങ്ങി; കൊ​ച്ചി​യി​ൽ ടാ​ൻ​സാ​നി​യ​ൻ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ
Sunday, June 23, 2024 3:28 PM IST
കൊ​ച്ചി: 30 കോ​ടി​യു​ടെ കൊ​ക്കെ​യ്‌​നു​മാ​യി ര​ണ്ട് ടാ​ന്‍​സാ​നി​യ​ന്‍ ദ​മ്പ​തി​ക​ള്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​മാ​നി​ല്‍ നി​ന്നും ദ​മ്പ​തി​ക​ള്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ല​ഹ​രി​മ​രു​ന്ന് ക്യാ​പ്‌​സൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യാ​ണ് ഇ​വ​ര്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രെ ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

തു​ട​ർ​ന്ന് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് പു​റ​ത്തെ​ടു​ത്തു. പു​രു​ഷ​ന്‍റെ വ​യ​റ്റി​ല്‍ നി​ന്നും 15 കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന് ര​ണ്ടു കി​ലോ കൊ​ക്കെ​യ്‌​ൻ ക​ണ്ടെ​ടു​ത്തു. സ്ത്രീ​യു​ടെ വ​യ​റ്റി​ലും ര​ണ്ടു കി​ലോ കൊ​ക്കെ​യ്ന്‍ ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<