ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ലെന്ന സത്യം സർക്കാർ അംഗീകരിക്കണം: ഷാഫി പറമ്പിൽ
Sunday, June 23, 2024 1:36 PM IST
പാലക്കാട്: കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ് വണ്‍ സീറ്റില്ല എന്ന സത്യം സർക്കാർ അംഗീകരിക്കണമെന്നും മറ്റു ധൂർത്തുകൾ കുറച്ച് വിദ്യാർഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ഷാഫി പറമ്പിൽ എംപി.
സമരം ചെയ്യുന്ന വിദ്യാർഥികളെ മോശകാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാൻ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.