യുപിയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരിക്ക്
Sunday, June 23, 2024 12:51 PM IST
ലക്നോ: ഉത്തർപ്രദേശിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് 40 ഓളം പേർക്ക് പരിക്ക്. ജൗൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഡബിൾ ഡക്കർ ബസാണ് ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ മറിഞ്ഞത്.
വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 30 യാത്രക്കാരെ സൗരിഖ് സർക്കാർ ആശുപത്രിയിലേക്കും 12 പേരെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് തിരുവയിലേക്കും അയച്ചു.
രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാനായി എഎസ്പിയും സിഒയും ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി. ചിബ്രമൗ തഹസിൽ സൗരിഖ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായതെന്ന് പോലീസ് വക്താവ് പറഞ്ഞു.