മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചു; കേസെടുക്കാതെ പോലീസ്
Saturday, June 22, 2024 7:46 PM IST
പത്തനംതിട്ട: മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചതായി പരാതി. പത്തനംതിട്ട തീയ്യാടിക്കലിൽ നടന്ന സംഭവത്തിൽ പരിക്കേറ്റ പാപ്പച്ചൻ (76) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും മകൻ ജോൺസനെതിരെ പെരുമ്പെട്ടി പോലീസ് കേസെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജോൺസന്റെ വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചൻ താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മകൻ കമ്പ് കൊണ്ട് പാപ്പച്ചനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.