ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം
Saturday, June 22, 2024 7:55 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. മൂന്ന് പ്രതികളെ വിട്ടയക്കാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി വിധി മറികടന്നാണ് നീക്കം.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഇത് സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്. കേസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ നീക്കം.
ശിക്ഷ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.