ജ​ല​പ്ര​തി​സ​ന്ധി: ഡ​ല്‍​ഹി മ​ന്ത്രി​യു​ടെ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി
ജ​ല​പ്ര​തി​സ​ന്ധി: ഡ​ല്‍​ഹി മ​ന്ത്രി​യു​ടെ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി
Friday, June 21, 2024 2:39 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ജ​ല​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജ​ല​മ​ന്ത്രി അ​തി​ഷി​യു​ടെ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് അ​തി​ഷി പ​റ​ഞ്ഞു. ജം​ഗ്പു​ര​യി​ലാ​ണ് മ​ന്ത്രി നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്.

ജ​ല​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച അ​തി​ഷി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

ഡ​ല്‍​ഹി​ക്ക് ന്യാ​യ​മാ​യി ല​ഭി​ക്കേ​ണ്ട അ​ള​വ് ജ​ലം ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​​ത്തതാണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​ള​രെ കു​റ​ഞ്ഞ തോ​തി​ല്‍ മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍​ക്ക് ഹ​രി​യാ​ന​യി​ല്‍ നി​ന്ന് ജ​ലം ല​ഭി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. പ​ല​ത​വ​ണ ഹ​രി​യാ​ന സ​ര്‍​ക്കാ​രി​നോ​ട് പ​റ​ഞ്ഞി​ട്ടും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. ഡ​ല്‍​ഹി നി​വാ​സി​ക​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും അ​വ​ര്‍ പ്ര​തി​ക​രി​ച്ചു.
Related News
<