ഹിമാചലില്‍ ബസപകടം; നാല് പേര് മരിച്ചു
Friday, June 21, 2024 10:17 AM IST
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ഒരു സ്ത്രീ, നേപ്പാള്‍ പൗരനായ ഒരാള്‍ എന്നിവരാണ് മരിച്ചത്.
മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഷിംലയിലെ ജുബ്ബാര്‍ മേഖലയിലാണ് അപകടമുണ്ടായത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.