യൂറോ കപ്പ്; സെർബിയ-സ്ലോവേനിയ മത്സരം സമനിലയിൽ
Thursday, June 20, 2024 9:54 PM IST
മ്യൂണിച്ച്: യൂറോകപ്പിലെ സെർബിയ-സ്ലോവേനിയ മത്സരം സമനിലയിൽ അവസാനിച്ചു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. അവസാന നിമിഷത്തിലാണ് സെർബിയ ഗോൾ നേടി സമനിലയിൽ എത്തിച്ചത്.
69 ആം മിനിറ്റിൽ കാർണിക് ആണ് സ്ലൊവേനിയക്കായ് ഗോൾ നേടിയത്. ഇതിന് മറുപടി ഗോൾ നൽകാൻ സെർബിയ പൊരുതിയെങ്കിലും പല ശ്രമങ്ങളും പാഴായി.
അവസാന നിമിഷം മിട്രോവിച്ചിന്റെ ഗോളാണ് സെർബിയ്ക്ക് സമനില നേടിക്കൊടുത്തത്. 96ആം മിനിറ്റിലായിരുന്നു സെർബിയയുടെ ഗോൾ നേട്ടം.
ഗ്രൂപ്പ് സി യിലുള്ള സെർബിയ നേരത്തെ ഒരു ഗോളിന് ഇംഗ്ലണ്ടിനോട് തോൽവി നേരിട്ടിരുന്നു. ഈ മത്സരവും കൂടി തോറ്റാൽ പ്രീ ക്വാർട്ടർ കാണാതെ പുറത്താകും എന്ന സ്ഥിതിയിൽ നിന്നാണ് അവസാന നിമിഷം സമനില നേടിയത്.