ജസ്റ്റിസ് എസ്. മണികുമാറിന് തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി നിയമനം
Thursday, June 20, 2024 6:58 PM IST
ചെന്നൈ: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് തമിഴ്നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി നിയമനം. തമിഴ്നാട് ഗവര്‍ണര്‍ ആർ.എൻ. രവി നിയമന ഉത്തരവിറക്കി.
കേരളത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചയർമാനായി മണികുമാറിനെ നിയമിക്കാനുള്ള നീക്കങ്ങൾ നടന്നുരുന്നു. എന്നാൽ ഗവർണർ ഇത് സംബന്ധിച്ച് ഉത്തരവ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
പിന്നീട് പത്ത് മാസത്തിനുശേഷം ഗവർണർ ഉത്തരവ് ഒപ്പിട്ടെങ്കിലും മണികുമാർ സ്ഥാനം നിരസിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളാൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കെത്തി പദവി ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് മണികുമാർ അറിയിച്ചത്.