സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
Thursday, June 20, 2024 2:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 mm മു​ത​ൽ 204.4 mm വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും റെ​ഡ് അ​ല​ർ​ട്ടി​നു സ​മാ​ന​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<