മലപ്പുറത്ത് കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര് മരിച്ചു
Thursday, June 20, 2024 1:43 PM IST
മലപ്പുറം: മുട്ടിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും എതിര്‍ദിശയില്‍നിന്ന് വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
സംഭവസ്ഥലത്തുവച്ച് തന്നെ രണ്ട് പേര് മരിച്ചു. ഒരാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.