അട്ടപ്പാടി ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി
Wednesday, June 19, 2024 7:58 PM IST
വയനാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയെയും സഹോദരിയെയും ആക്രമിച്ച കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. കേസ് ഓഹഗസ്റ്റ് 29 ലേക്കാണ് മാറ്റിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് മാറ്റിയത്.
വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മല്ലി അപേക്ഷ നൽകിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി ഫയലിൽ സ്വീകരിച്ചു.
മധു വധക്കേസ് വിചാരണ വേളയിലായിരുന്നു അമ്മ മല്ലിയെയും സഹോദരിയെയും രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മധു വധക്കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില് ജീവനോടെ കാണില്ലെന്നുമാണ് പ്രതികൾ ഇവരെ ഭീഷണിപ്പെടുത്തിയത്. ഇതിനായി 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.