മംഗെഫിലെ തീപിടിത്തം; കുവൈറ്റ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു
Tuesday, June 18, 2024 11:41 PM IST
കുവൈത്ത് സിറ്റി: തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കുവൈറ്റ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. 12.5 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.
പ്രവാസി മലയാളി കെ.ജി.ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടാ തീപിടിത്തത്തിൽ 25 മലയാളികള്‍ ഉള്‍പ്പെടെ അമ്പതുപേർക്ക് ജീവന് നഷ്ടമായിരുന്നു.
കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.