ഇരുചക്ര വാഹന മോഷ്ടാക്കൾ പിടിയിൽ
Tuesday, June 18, 2024 9:34 PM IST
കൊച്ചി: ഇരുചക്ര വാഹന മോഷ്ടാക്കളെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു (22) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പിടികൂടിയത്.
കിറ്റക്സ് ഗാർമെൻസ് പ്രോസസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ മോഷ്ടിച്ചത്. പ്രതികളെ രണ്ട് കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
അഭിജിത്ത് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയാണ്.