അപകടകരമായ രീതിയിൽ കാർ ഓടിച്ച യുവാവ് പിടിയിൽ
Tuesday, June 18, 2024 8:14 PM IST
മുണ്ടക്കയം: കോട്ടയം - കുമളി റോഡിൽ 35-ാം മൈലിൽ അപകടകരമായ രീതിയിൽ വാഹം ഓടിച്ച യുവാവിനെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശി ഷിജിൻ ഷാജിയെയാണ് പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് യുവാവ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. തെറ്റായ ദിശയിൽ വാഹനം ഓടിച്ചു പോകുന്നതിന്റെയും വാഹനം വെട്ടിക്കുന്പോൾ മറിയാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഷിജിനെ കൊടുകുത്തി കാളചന്തയുടെ ഭാഗത്തുവച്ച് ഹൈവേ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ ഓടിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.