ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു
Tuesday, June 18, 2024 1:16 PM IST
കൊല്ലം: പുനലൂര്‍ മണിയാറില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം.സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയതാണ് ഇരുവരും.
ശക്തമായ മഴ പെയ്തപ്പോള്‍ നനയാത്ത സ്ഥലത്തേക്ക് കയറി നില്‍ക്കുമ്പോളാണ് മിന്നലേറ്റത്. ഇരുവരെയും ഉടനെ പുനലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.