തമിഴ്നാട്ടില്‍ മുത്തച്ഛന് പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു
Monday, June 17, 2024 4:15 PM IST
ചെന്നൈ: അരിയല്ലൂരില്‍ കുഞ്ഞിനെ മുത്തച്ഛന് ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കൊന്നത്.
സംഭവത്തില്‍ മുത്തച്ഛന് വീരമുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പോലീസ് അറിയിച്ചത്.
ചിത്തിര മാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് വീരമുത്തു പറഞ്ഞു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലയെന്നും വീരമുത്തു പറഞ്ഞു.