ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ്ത്രീ​യെ ന​ടു​റോ​ഡി​ല്‍ എ​രു​മ കൊ​മ്പി​ല്‍ കു​ത്തി​ചു​ഴ​റ്റി​യെ​റി​ഞ്ഞു. ചെ​ന്നൈ തി​രു​വോ​ട്ടി​യൂ​രി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധു​മ​തി​യെ​ന്ന സ്ത്രീ​യെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ധു​മ​തി​യെ ആ​ക്ര​മി​ച്ച​ത്. ഇ​വ​രെ കൊ​മ്പി​ല്‍​കോ​ര്‍​ത്ത് എ​രു​മ ഓ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്.

യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രാ​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ല്‍ എ​രു​മ​യെ മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. എ​രു​മ​യു​ടെ ഉ​ട​മ​സ്ഥ​ന്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.