ബംഗാള്‍ ട്രെയിന്‍ അപകടം; റെയില്‍വേ മന്ത്രി ഡാര്‍ജിലിംഗിലേക്ക് പുറപ്പെട്ടു
Monday, June 17, 2024 12:28 PM IST
കോല്‍ക്കത്ത: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹിയില്‍ നിന്ന് ഡാര്‍ജിലിംഗിലേക്ക് പുറപ്പെട്ടു. ട്രെയിനുകള്‍ കൂട്ടിയിച്ച് അപടമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇവിടെയെത്തുന്നത്.
ഡാര്‍ജിലിംഗിൽ എത്തുന്ന മന്ത്രി അപകടസ്ഥലം സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. റെയിൽവേ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാൽഗുരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് സിഗ്നൽ മറികടന്ന് എത്തിയ ചരക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.