ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
Monday, June 17, 2024 8:54 AM IST
പത്തനംതിട്ട: മാന്തുക എംസി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലംഗ കുടുംബത്തിന് പരിക്ക്. ബുദ്ധനൂര്‍ സ്വദേശി പ്രസന്നന്, ഭാര്യ ജയ ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രസന്നന്റെയും ജയയുടെയും നില ഗുരുതരമാണ്. പുലര്‍ച്ചെ ആറോടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ണൂരില്‍നിന്ന് വെട്ടുകല്ലുമായി വന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പ്രസന്നനും കുടുംബവും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് ബുദ്ധനൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.