എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
Monday, June 17, 2024 6:34 AM IST
പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ.
മുഖ്യപ്രതി അലന്റെ സുഹൃത്ത് അജീഷ് ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ അജീഷ് തൃശൂരിൽ നിന്നുമാണ് പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന്
വാഹനം ഇടിച്ചത് എഫ്ഐആറിൽ പറയുന്നു.
കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ എസ്ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രഷർ ഉടമ അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകൻ അലനാണ് വാഹനമോടിച്ചത്.