ഐ​സ്ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: ഫാ​ക്ട​റി പൂ​ട്ടി​ച്ച്‌ പോ​ലീ​സ്
ഐ​സ്ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: ഫാ​ക്ട​റി പൂ​ട്ടി​ച്ച്‌ പോ​ലീ​സ്
Monday, June 17, 2024 4:32 AM IST
മും​ബൈ: ഐ​സ്ക്രീ​മി​നൊ​പ്പം വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഐ​സ്ക്രീം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഫോ​ർ​ച്യൂ​ണ്‍ ഡ​യ​റി​യു​ടെ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ത്ത​ര​വ്.

മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന 26 കാ​ര​നാ​യ ബ്ര​ൻ​ഡ​ൻ ഫെ​റാ​റോ എ​ന്ന ഡോ​ക്ട​ർ വാ​ങ്ങി​യ യ​മ്മോ ഐ​സ്ക്രീ​മി​ന്‍റെ ബ​ട്ട​ർ സ്കോ​ച്ചി​ലാ​ണ് മ​നു​ഷ്യ​വി​ര​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ദ്ദേ​ഹം ഉ​ട​ന്‍ മ​ലാ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

യ​മ്മോ ഐ​സ്ക്രീ​മി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ വാ​ക്കോ ക്യൂ​എ​സ്ആ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്കു​വേ​ണ്ടി ഐ​സ്ക്രീം നി​ർ​മി​ക്കു​ന്ന​ത് പു​ണെ ആ​സ്ഥാ​ന​മാ​യ ഫോ​ർ​ച്യൂ​ണ്‍ ഡ​യ​റി​യാ​ണ്. അ​വ​രു​ടെ ഇ​ന്ദ്രാ​പൂ​ർ ഫാ​ക്ട​റി​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പൂ​ട്ടി​ച്ച​ത്. ഫോ​ർ​ച്യൂ​ണി​ന്‍റെ ഫാ​ക്ട​റി​യി​ല്‍ മും​ബൈ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഓ​ണ്‍​ലൈ​ൻ ഡെ​ലി​വ​റി ആ​പ്പാ​യ സെ​പ്‌​റ്റോ വ​ഴി​യാ​ണ് മും​ബൈ മ​ലാ​ഡി​ലെ ഡോ​ക്ട​റു​ടെ കു​ടും​ബം ഐ​സ്ക്രീം ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഡോ​ക്ട​ർ ഇ​ത് ക​ഴി​ക്കു​മ്പോ​ള്‍ ക​ട്ടി​യു​ള്ള എ​ന്തോ വ​സ്തു​വി​ല്‍ ക​ടി​ച്ചെ​ന്ന് തോ​ന്നി.

വി​ര​ല്‍ ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ വി​വ​രം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<