അച്ഛനും മകനും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു ; അച്ഛന് ദാരുണാന്ത്യം
Sunday, June 16, 2024 11:47 PM IST
മുണ്ടക്കയം: അച്ഛനും മകനും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അച്ഛന് ദാരുണാന്ത്യം. മുണ്ടക്കയം - കുട്ടിക്കാനം റോഡിൽ അമലഗിരിയിൽ ഞായറാഴ്ച രാവിലെ ഒന്പതിനുണ്ടായ അപകടത്തിൽ കറുകച്ചാൽ സ്വദേശി ഉദംകുഴി വീട്ടിൽ ജോസ്(58) ആണ് മരിച്ചത്.
കട്ടപ്പനയിലുള്ള ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ച ജോയൽ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെരുവന്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.