തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ പരിശോധനയുമായി സിപിഎം
Sunday, June 16, 2024 11:09 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാൻ സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനം. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും.
വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കുമെന്ന് സൂചനയുണ്ട്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധന നടത്തും. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തി.
സിപിഎം പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി കടന്നുകയറിയത് പ്രത്യേകം പരിശോധിക്കും. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച മനസിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടന്നും യോഗത്തിൽ വിമർശനം ഉയർന്നു.