കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ഇവിഎമ്മിന് കുഴപ്പമില്ലലോ;രാഹുലിന് മറുപടിയുമായി സിന്ധ്യ
Sunday, June 16, 2024 7:50 PM IST
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇവിഎമ്മുകളെ ബ്ലാക്ബോക്സ് ആണെന്ന് വിശേഷിപ്പിച്ചും ആര്‍ക്കും ഇവിഎമ്മിനെ സൂക്ഷ്മമായി പരിശോധിക്കാനാകില്ലെന്നും പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
കോണ്‍ഗ്രസ് വിജയിക്കുമ്പോല്‍ ഇവിഎമ്മിന് ഒരു കുഴപ്പവും ആരും പറയുന്നില്ലെന്നും വിജയിക്കാനാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാദങ്ങളുമായി രാഹുലിനെ പോലെയുള്ളവര്‍ രംഗത്ത് വരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള വാദങ്ങളെല്ലാം രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും സിന്ധ്യ പറഞ്ഞു. ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിലാണ് വിശ്വാസമുള്ളതെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി സഖ്യത്തെ അവര്‍ വിജയിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സംശയമുയര്‍ത്തി ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്ക് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലും ഇവിഎമ്മിനെക്കുറിച്ച് പറഞ്ഞത്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടത്.