ന്യൂ​ഡ​ല്‍​ഹി: ജു​ലൈ ഒ​ന്നി​ന് രാ​ജ്യ​ത്ത് പു​തി​യ ക്രി​മി​ന​ല്‍ നി​മ​യ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം ​മേ​ഖ്‌വാ​ള്‍. ഭാ​ര​തീ​യ ന്യാ​യ് സ​ന്‍​ഹി​ത,ഭാ​ര​തീ​യ സു​ര​ക്ഷാ സ​ന്‍​ഹി​ത, ഭാ​ര​തീ​യ സാ​ക്ഷ്യ അ​ധി​നി​യം എ​ന്നീ നി​മ​യ​ങ്ങ​ളാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക.

ഐ​പി​സി,സി​ആ​ര്‍​പി​സി,ഇ​ന്ത്യ​ന്‍ എ​വി​ഡ​ന്‍​സ് ആ​ക്ട് എ​ന്നി​വ മാ​റി​യാ​ണ് പു​തി​യ നി​മ​യ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​യ​മ ക​മ്മീ​ഷ​ന്റെ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ​യും വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ന്റെ​യും ഒ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​മ​യ​ങ്ങ​ള്‍ മാ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബ്യൂ​റോ ഓ​ഫ് പോ​ലീ​സ് റി​സ​ര്‍​ച്ച് & ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ല്ലാം സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ശീ​ല​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും ജൂ​ഡി​ഷ്യ​ല്‍ അ​ക്കാ​ദ​മി​ക​ളും പ​രീ​ശീ​ല​നം ന​ല്‍​കു​മെ​ന്നും നി​യ​മ​മ​ന്ത്രി അ​റി​യി​ച്ചു.