സ്കൂൾ കുട്ടികൾക്കെതിരേ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Sunday, June 16, 2024 1:53 PM IST
മലപ്പുറം: കൽപ്പകഞ്ചേരിയിൽ സ്കൂൾ കുട്ടികൾക്കെതിരേ തെരുവ് നായ്ക്കൾ പാഞ്ഞടുത്തു. കുട്ടികൾ ഓടി രക്ഷപെട്ടതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. മൂന്ന് കുട്ടികളെയാണ് നായ്ക്കൾ ഓടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂട്ടികൾ സംഘം ചേർന്ന് നടക്കുന്നതിനിടെ തെരുവ് നായ്ക്കൾ മുന്നിലേക്ക് ചാടി കുട്ടികളെ ഓടിക്കുകയായിരുന്നു. കുറച്ചുദൂരം ഓടിയ കുട്ടികൾ പിന്നീട് തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞതോടെയാണ് നായ്ക്കൾ പിന്മാറിയത്.
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.