ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
Sunday, June 16, 2024 1:06 AM IST
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വസതിയോട് ചേർന്ന് നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) നിർദേശത്തെ തുടർന്നാണ് നടപടി.
ജഗന്റെ വസതിക്ക് മുന്നിലുള്ള നടപ്പാതയിൽ ടൈൽ പാകുന്ന ജോലികൾക്കായാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ജെസിബി ഉപയോഗിച്ചാണ് കെട്ടിടങ്ങൾ തകർത്തത്.