മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കും: ശരദ് പവാർ
Saturday, June 15, 2024 8:11 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കുമെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. മഹാവികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഈ തീരുമാനം. പ്രധാനമന്ത്രി റോഡ്ഷോയും റാലിയും നടത്തിയിടത്തെല്ലാം തങ്ങള്‍ വിജയിച്ചു. അതിനാൽ അദ്ദേഹത്തോട് നന്ദി പറയേണ്ടത് തന്റെ കടമയാണെന്നും പവാർ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ തിരിച്ച് എടുക്കില്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുമെന്നും പൃഥ്വിരാജ് ചവാന് പറഞ്ഞു.