ആ​ല​പ്പു​ഴ: പൊ​തു​പ​രി​പാ​ടി​യി​ല്‍​നി​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ജി.​സു​ധാ​ക​ര​ന്‍ ക്ഷോ​ഭി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഘ​ട​ന​യാ​യ ഹ​രി​പ്പാ​ട് സി​ബി​സി വാ​ര്യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ വേ​ദി​യി​ല്‍​വ​ച്ചാ​ണ് സം​ഭ​വം.

രാ​വി​ലെ പ​ത്തി​നാ​ണ് പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ത്തി​ന് മു​മ്പ് ത​ന്നെ സു​ധാ​ക​ര​ന്‍ ഹ​രി​പ്പാ​ട്ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി. എ​ന്നാ​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ എ​ത്താ​ന്‍ വൈ​കി.

11 ആ​യി​ട്ടും പ​രി​പാ​ടി തു​ട​ങ്ങാ​തെ വ​ന്ന​തോ​ടെ ക്ഷു​ഭി​ത​നാ​യ സു​ധാ​ക​ര​ന്‍ വേ​ദി വി​ടു​ക​യാ​യി​രു​ന്നു. സം​ഘാ​ട​ക​ര്‍ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ജ​യി​ച്ചി​ല്ല.