തി​രു​വ​ന​ന്ത​പു​രം: മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്കാ​തെ ക്ല​സ്റ്റ​ര്‍ യോ​ഗം മാ​റ്റി​വ​യ്ക്കു​ക​യും ഇ​ന്ന് സ്‌​കൂ​ളു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ഇ​ന്ന് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നു കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ള്‍ മ​ജീ​ദ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന, അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ക്ല​സ്റ്റ​ര്‍ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​യ​താ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​ന​ട​പ​ടി​യി​ലാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധിക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച​പ്ര​വൃ​ത്തി ദി​ന​മാ​യ ആ​ഴ്ച​യി​ല്‍ പൊ​തു അ​വ​ധി​ദി​വ​സം ഉ​ണ്ടെ​ങ്കി​ല്‍ ആ ​ദി​ന​ത്തി​ലെ ടൈം​ടേ​ബി​ല്‍ അ​നു​സ​രി​ച്ചാ​യി​രി​ക്കും ശ​നി​യാ​ഴ്ച ക്ലാ​സു​ക​ള്‍ ന​ട​ത്തേ​ണ്ട​തെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി.