കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എബിഎൻ ഗ്രൂപ്പ്
Saturday, June 15, 2024 1:12 AM IST
കുവൈറ്റ് സിറ്റി: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എബിഎൻ ഗ്രൂപ്പ്. ചെയർമാന് ജെ.കെ.മേനോൻ ആണ് ഇക്കാര്യം അറിയിച്ചത്.
കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും എൻബിടിസി കമ്പനി കെ.ജി. എബ്രഹാമിന്റെ മകൻ ഷിബി എബ്രഹാം വ്യക്തമാക്കി.
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈത്ത് അമീർ ഉത്തരവിട്ടിട്ടുണ്ട്. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതവും അപകടത്തിൽ പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.