ചന്ദ്രയാൻ-1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
Saturday, June 15, 2024 12:54 AM IST
ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ചു. 2014-ൽ ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച ഹെഗ്ഡെ ബംഗളുരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
ഐഎസ്ആർഒയുടെ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം.