ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു
Friday, June 14, 2024 9:41 PM IST
കട്ടപ്പന: സുവർണഗിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സുവർണഗിരി വെണ്മാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികള്‍ നേരത്തെയും പോലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.