ക​ണ്ണൂ​ര്‍: യു​ഡി​എ​ഫ് നേ​താ​ക്ക​ളെ സൈ​ബ​ര്‍ ലോ​ക​ത്ത് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കാ​ന്‍ പോ​റ്റി​വ​ള​ര്‍​ത്തി​യ പോ​രാ​ളി ഷാ​ജി​മാ​രെ ഇ​പ്പോ​ള്‍ ത​ള്ളി​പ്പ​റ​യു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അ​വ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം നേ​താ​ക്ക​ള്‍​ക്കും ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഇ​വ​രു​ടെ പോ​സ്റ്റു​ക​ള്‍ സി​പി​എം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​രു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എം സൈ​ബ​ര്‍ വി​ഭാ​ഗം ഏ​റ്റ​വു​മ​ധി​കം പ​ക​ര്‍​ത്തി​യ​ത് പോ​രാ​ളി ഷാ​ജി​യു​ടെ പോ​സ്റ്റു​ക​ളാ​ണ്. അ​താ​ണ് പ​രാ​ജ​യ കാ​ര​ണ​മാ​യി സി​പി​എം ഇ​പ്പോ​ള്‍ വി​ല​യി​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

മ​ടി​യി​ലും ഒ​ക്ക​ത്തും​വ​ച്ച് പാ​ലൂ​ട്ടി വ​ള​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ ഇ​റ​ങ്ങി​വാ​ടാ എ​ന്ന് ആ​ക്രോ​ശി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക- ക്വ​ട്ടേ​ഷ​ന്‍ സം​ഘം പോ​ലെ​യാ​ണ് സൈ​ബ​ര്‍ ലോ​ക​ത്ത് പോ​രാ​ളി ഷാ​ജി​യും കൂ​ട്ട​രും.

ടി.​പി. ച​ന്ദ്ര​ശേ​ഖ​റി​നെ അ​രി​ഞ്ഞു​വീ​ഴ്ത്തി​യ​തു​പോ​ലെ എ​ത്ര​യോ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നെ​തി​രേ കെ​പി​സി​സി ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്കി​യി​ട്ടും ചെ​റു​വി​ര​ല്‍ അ​ന​ക്കി​യി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​ക്ക​ളും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും അ​വ​രു​ടെ പോ​സ്റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.