ഭാര്യ രാജിവച്ചത് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തുടര്‍ന്ന് : പ്രേം സിംഗ് തമാംഗ്
Friday, June 14, 2024 2:12 PM IST
ഗ്യാംഗ്ടോക്: സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം ഭാര്യ കൃഷ്ണകുമാരി റായ് എംഎല്‍എ സ്ഥാനം രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്. ഭാര്യ രാജിവച്ചത് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമനുസരിച്ചാണെന്നാണ് പ്രേം സിംഗ് പറഞ്ഞത്.
നാംചി സിങ്കിതാംഗില്നിന്നുള്ള നിയമസഭാംഗമായിരുന്നു കൃഷ്ണകുമാരി റായ് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. എസ്കെഎമ്മിന്റെ പാര്‍ലമെന്ററി കമ്മറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് കൃഷ്ണകുമാരി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ ക്ഷേമത്തിനും ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ രാജിവെച്ചതെന്നും പ്രേം സിംഗ് വ്യക്തമാക്കി.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച 32 സീറ്റുകളില്‍ 31 എണ്ണവും നേടിയാണ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തിലും വിജയം എസ്കെഎമ്മിനായിരുന്നു.