ബംഗാള്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിഎംസി
Friday, June 14, 2024 12:51 PM IST
കോല്‍ക്കത്ത: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ പത്തിനാണ് ഉപതെരഞ്ഞെടുപ്പ്.
റായ്ഗഞ്ച്,റണാഗട്ട്-ദക്ഷിണ്,മണിക്തല,ബാഗ്ദ എന്നീ മണ്ഡലങ്ങളിലെക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.കൃഷ്ണ കല്ല്യാണി റായ്ഗഞ്ചില്‍ നിന്നു ജനവിധി തേടും.
റണാഗട്ട്-ദക്ഷിണ് മണ്ഡലത്തില്‍ മുകുട് മണി അദികാരിയായിരിക്കും മത്സരിക്കുക. സുപ്സി പാണ്ഡെയാണ് മണിക്തല മണ്ഡലത്തിലെ സ്ഥാനാര്‍ഥി. മധുപര്‍ണ താക്കൂര്‍ ബാഗ്ദയില്‍ നിന്ന് മത്സരിക്കും.