സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും: ആറു മരണം
Friday, June 14, 2024 5:55 AM IST
ഗാംഗ്ടോക്ക്: സിക്കിമിലെ മാംഗൻ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു മരണം.1,500 ഓളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മലമെള്ളപ്പാച്ചിലിൽ സാങ്കലാങ്ങിൽ പുതുതായി നിർമിച്ച പാലം തകർന്നു വീണു. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടതായും നിരവധി വീടുകൾ തകരുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.
യുൻതാംഗ് താഴ്വരയിലും ഗുരുഡോംഗ്മാർ തടാകത്തിലും ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരകളെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.