ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
Friday, June 14, 2024 3:41 AM IST
ഹരിപ്പാട്: കോൺഗ്രസിലെ തർക്കത്തെ തുടർന്ന് നഷ്ടപ്പെട്ട ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. ശിവദാസനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ജി.സജിനിയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫിന് ഏഴ് അംഗങ്ങളും എൽഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ശിവദാസനെതിരെ സിപിഎമ്മിലെ അശ്വതി തുളസിയാണ് മത്സരിച്ചത്.
വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ജി. സജിനിയ്ക്ക് എതിരായി സിപിഐയിലെ എ. അൻസിയയും മത്സരിച്ചു. ഇരുവരും. ആറിനെതിരെ ഏഴു വോട്ടുകൾ നേടിയാണ് വിജയിച്ചത്. 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13ൽ ഏഴു വാർഡിൽ കോൺഗ്രസാണ് വിജയിച്ചത്. മൂന്ന് സിപിഎം, രണ്ടു സിപി ഐ , ഒരു ഇടതു സ്വതന്ത്രയുമാണ് വിജയിച്ചത്.
പീന്നീട് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.