സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും;മൂന്ന് പേര് മരിച്ചു
Thursday, June 13, 2024 7:04 PM IST
ഗ്യംഗ്ടോക്: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നിറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിക്കിമില്‍ നൂറോളം പേര് മരിച്ചിരുന്നു. ഇരുപതിനായിരത്തോളം പേരെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.