ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു
Thursday, June 13, 2024 5:21 PM IST
മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരല്‍ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
യമ്മോ എന്ന ഐസ്ക്രീം നിര്‍മാണ കമ്പനിയില്‍ പൊലീസ് പരിശോധന നടത്തും എന്നാണ് പുറത്തു വരുന്ന വിവരം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമിലാണ് വിരല്‍ കണ്ടെത്തിയത് എന്നതിനാല്‍ സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.