എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Thursday, June 13, 2024 7:42 AM IST
മാനന്തവാടി: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കര്‍ണാടക-കേരള അതിര്‍ത്തി ചെക്ക്പോസ്റ്റ് ആയ ബാവലിയില്‍ ആണ് സംഭവം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്. മന്‍സില്‍ നിയാസ് (30), മാട്ടൂല്‍ സെന്‍ട്രല്‍ ഇട്ട പുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്.
54.39 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് 52.34 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കാറിന്റെ ഹാന്‍ഡ് റെസ്റ്റിന് താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായിരുന്നു 2.05 ഗ്രാം എംഡിഎംഎ.
ബംഗളൂരുവില്‍ നിന്ന് കാറില്‍ കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്നാണ് എക്സൈസിന്റെ നിഗമനം. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.