മും​ബൈ: ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് പു​റ​ത്ത് ആ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ സ​ൽ​മാ​ൻ ഖാ​ന്‍റെ മൊ​ഴി മും​ബൈ പോ​ലീ​സ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി.

ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​ന്ദ്ര​യി​ലെ താ​ര​ത്തി​ന്‍റെ വ​സ​തി​യാ​യ ഗാ​ല​ക്‌​സി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ​ത്തി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ 14 ന് ​മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വെ​പ്പ് ന​ട​ത്തി​യ വി​ക്കി ഗു​പ്ത, സാ​ഗ​ർ പാ​ൽ എ​ന്നി​വ​രെ ഗു​ജ​റാ​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ആ​കെ ആ​റ് പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​വ​രി​ൽ ഒ​രാ​ളാ​യ അ​നൂ​ജ് ഥാ​പ്പ​ൻ മേ​യ് ഒ​ന്നി​ന് പോ​ലീ​സ് ലോ​ക്ക​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു.