കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു
Wednesday, June 12, 2024 10:22 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. സ്വ​ര്‍​ണ​പ്പ​ണി​ക്കാ​രാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 8.45നാ​ണ് സം​ഭ​വം. ചി​ന്താ​വ​ള​പ്പി​ന് സ​മീ​പം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ന​ടു​ത്തു​വ​ച്ചാ​ണ് സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ച​ത്.

സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് പു​ക വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ വാ​ഹ​നം റോ​ഡി​ല്‍ സൈ​ഡി​ലേ​ക്ക് മാ​റ്റി​നി​ര്‍​ത്തി. അ​തി​നി​ടെ വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<