കുവൈത്ത് തീപിടിത്തം: നടുക്കം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി
Wednesday, June 12, 2024 4:47 PM IST
ന്യൂഡൽഹി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി കാമ്പിലുണ്ടായ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എല്ലാ സഹായവും ഇന്ത്യൻ എംബസി ചെയ്യുമെന്ന് ജയശങ്കർ അറിയിച്ചു.
തീപിടിത്തത്തിൽ നാൽപതിലധികം പേർ മരിച്ചു. അൻപതിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ അംബാസഡർ കാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു.
തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.