നിതീഷും നായിഡുവും അമിത് ഷായോട് രാജി ആവശ്യപ്പെടണം : സഞ്ജയ് റാവത്ത്
Wednesday, June 12, 2024 4:43 PM IST
മുംബൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്ത് തീവ്രവാദം ഇല്ലാതാക്കാന്‍ അമിത്ഷായ്ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ തുടച്ചുനീക്കാനാണ് പരിശ്രമിക്കുന്നതെന്നും റാവത്ത് കുറ്റപ്പെടുത്തി. ജമ്മുകാഷ്മീരില്‍ നടന്ന ആക്രമണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം.
അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് ശേഷമാണ് ജമ്മുകാഷ്മീരില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും റാവത്ത് പറഞ്ഞു. കാഷ്മീരില്‍ മാത്രമല്ല മണിപ്പുരിലും സമാനമായ സ്ഥിതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.
അമിത്ഷാ തന്റെ ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കാന്‍ പരാജയപ്പെട്ടെന്നും സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ എന്ന നിലയ്ക്ക് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ അമിത് ഷായോട് ആവശ്യപ്പെടമെന്നും റാവത്ത് പറഞ്ഞു. മണിപ്പുര്‍ മുഖ്യമന്ത്രിയുടെ കോണ്‍വേ ആക്രമിക്കപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടികാട്ടി.