തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ സി​ബി കാ​ട്ടാ​മ്പ​ള്ളി (63) അ​ന്ത​രി​ച്ചു. രാ​വി​ലെ 11.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ ക്ല​ബ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ര്‍​ണ​ലി​സം ഡ​യ​റ​ക്ട​ര്‍ ആയിരുന്നു.

മ​ല​യാ​ള മ​നോ​ര​മ​യിൽ മൂന്ന് പതിറ്റാണ്ട് പ്ര​വ​ര്‍​ത്തി​ച്ച അദ്ദേഹം 2020-ല്‍ വി​ര​മി​ച്ചു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ ത​ങ്ക​മ​ണി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ള്‍ പു​റംലോ​ക​ത്തെ അ​റി​യി​ച്ച​ത് സി​ബി കാ​ട്ടാ​മ്പ​ള്ളി​യു​ടെ റിപ്പോർട്ട് ആണ്. പിന്നീട് പി​യു​സി​എ​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

ഗ്രാ​മീ​ണ റി​പ്പോ​ര്‍​ട്ടിം​ഗി​നു​ള്ള സ്റ്റേ​റ്റ്സ്മാ​ന്‍ പു​ര​സ്‌​കാ​രം ര​ണ്ട് ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ലാ​ഡ്‌ലി മീ​ഡി​യ ദേ​ശീ​യ ​പു​ര​സ്‌​കാ​ര​വും ഫ്രാ​ന്‍​സി​ലെ ക്ല​ബ് ഓ​ഫ് പ്ര​സ് ആ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് വി​ത്തൗ​ട്ട് ബോ​ര്‍​ഡേ​ഴ്സ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്ര​ഞ്ച് ഫ്രീ​ഡം പ്രൈ​സും നേ​ടി.

യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ന്‍റെ ലോ​റ​ന്‍​സോ ന​ടാ​ലി ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്രൈ​സ് നേ​ടി​യ ഏ​ക ദ​ക്ഷി​ണേ​ന്ത്യ​ന്‍ മാധ്യമപ്രവർത്തകനാണ് അദ്ദേഹം. സ്റ്റാ​ന്‍​ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും റോ​യി​ട്ടേ​ഴ്സ് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് ന​ല്‍​കു​ന്ന ജോ​ണ്‍ എ​സ്. നൈ​റ്റ് ഫെ​ലോ​ഷി​പ്പ് നേ​ടി​യ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഏ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാണ്.