കനത്ത മൂടൽമഞ്ഞ്: കരിപ്പുരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Wednesday, June 12, 2024 10:39 AM IST
കോഴിക്കോട്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കരിപ്പുർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. രാവിലെ 7.20 ന് ഇറങ്ങേണ്ട മസ്ക്കറ്റിൽ നിന്നുള്ള വിമാനവും 7.25 ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.
നിരവധി തവണ ലാൻഡിംഗിനു ശ്രമിച്ചെങ്കിലും മൂടൽമഞ്ഞിനെ തുടർന്ന് റൺവേ കാണാനായില്ല. ഇതേത്തുടന്നാണ് വിമാനങ്ങൾ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.